Sunday, September 20, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamപാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ; യുഡിഎഫ് വിമതർക്കിടയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ; യുഡിഎഫ് വിമതർക്കിടയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം

കോട്ടയം : പാലാ നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് വിമതർക്കിടയിൽ തർക്കം മുറുകുന്നു. തീരുമാനമായില്ലെങ്കിൽ സ്ഥാനം ഏറ്റവും എടുക്കുമെന്ന് വിമതരെ പിന്തുണയ്ക്കുന്ന എൽഡിഎഫ് പ്രഖ്യാപിച്ചു.

പാലാ നഗരസഭാ ചെയർപേഴ്സൺ ആയി നേരത്തെ മായാ രാഹുലിനെ തിരഞ്ഞെടുത്തിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മുൻ ചെയർപേഴ്സൻ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കിയിരുന്നു. ഇതിനെ തുടർന്നാണ് മായാ രാഹുൽ ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത്. എൽഡിഎഫിന്റെ പിന്തുണ യു ഡി എഫ് വിമതർകാണുള്ളത്. ബിജു മാത്യൂസ്, തോണി തൈപ്പറമ്പിൽ എന്നിവർ തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. ഇത് പരിഹരിച്ചില്ലെങ്കിൽ വയസ്സ് ചെയർമാൻ സ്ഥാനം എൽഡിഎഫ് ഏറ്റെടുക്കുമെന്നാണ് പറയുന്നത്. യുഡിഎഫ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എൽഡിഎഫ് പാർലമെൻററി പാർട്ടിയോഗം ഇന്ന് ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments