Monday, May 25, 2026
spot_imgspot_imgspot_img
HomeHomeചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും; തീയതി പിന്നീട് പ്രഖ്യാപിക്കും

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും; തീയതി പിന്നീട് പ്രഖ്യാപിക്കും

ഡൽഹി : ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിയത്.

പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചേർന്ന ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു.

ഇത് ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments