Wednesday, June 24, 2026
spot_imgspot_imgspot_img
HomeLatest Updatesമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ഡൽഹി : കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു. തൻറെ രാജ്യസഭാ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് ജോർജ് കുര്യൻ രാജി വെച്ചത്. രാജി രാഷ്ട്രപതി അംഗീകരിച്ചു.

ന്യൂനപക്ഷം ,ഫിഷറീസ് ,മൃഗസംരക്ഷണം എന്നീ വകുപ്പിന്റെ സഹമന്ത്രിയായാണ് ജോർജ് കുര്യൻ സ്ഥാനമേറ്റത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പാർട്ടി വക്താവ് ,കോർ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. കേരളത്തിൽ പ്രവർത്തിക്കാനുള്ള താല്പര്യം ജോർജ് കുര്യൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എങ്കിലും പാർട്ടി എവിടെ നിൽക്കണം എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഘടന ചുമതലിലേക്ക് മടങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments