Thursday, June 18, 2026
spot_imgspot_imgspot_img
HomeLatest Updatesകോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് എത്തിയ രോഗിക്ക് എബോള എന്ന് സംശയം. രോഗി പ്രത്യേക ഐസൊലേഷൻ...

കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് എത്തിയ രോഗിക്ക് എബോള എന്ന് സംശയം. രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സ തേടി വന്ന 52 വയസ്സുകാരിക്ക് ആണ് എബോള യാണോ എന്ന് സംശയം. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഇവർ സൗത്ത് സുഡാനിൽ നിന്നും വന്നത്.

ചെറിയ പനിയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സംശയം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എബോളയുടെ ആയിട്ടുള്ള യാതൊരു രോഗലക്ഷണങ്ങളും ഇവർക്കില്ല. തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിൾ ഫലം അറിഞ്ഞെങ്കിലെ എബോളയാണോ എന്ന് സ്ഥിരീകരിക്കാനാവൂ. മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ കഴിയുന്ന ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സാമ്പിൾ ഫലം വന്നതിനുശേഷം ചികിത്സയെ കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments