Wednesday, June 24, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചി മഹാരാജാവിന് പോര്‍ച്ചുഗീസുകാര്‍ നൽകിയ സമ്മാനം; പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന മട്ടാഞ്ചേരി പരദേശി സിനഗോഗ് :...

കൊച്ചി മഹാരാജാവിന് പോര്‍ച്ചുഗീസുകാര്‍ നൽകിയ സമ്മാനം; പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന മട്ടാഞ്ചേരി പരദേശി സിനഗോഗ് : ഒരിക്കലെങ്കിലും കാണേണ്ട അത്ഭുത നിര്‍മ്മിതി

നൂറ്റാണ്ടുകൾ നീണ്ട ജൂത സംസ്കാരത്തിൻറ വേരുകൾ നിലനിൽക്കുന്ന ആരാധനാലയമാണ് മട്ടാഞ്ചേരി പരദേശി സിനഗോഗ് . പരദേശി എന്നാൽ വിദേശി എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയമാണിത്.

എറണാകുളം ജില്ലയിൽനിന്ന് 10 കിലോമീറ്റർ മാറിയാണ് ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത് .നാലു നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള ഈ സിനഗോഗ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. 1568 ൽ സ്ഥാപിച്ച ഈ പള്ളി കേരളത്തിൻറെ മതസൗഹാർദ്ദത്തിന്റെയും കൊച്ചിയുടെ വ്യത്യസ്ത സാംസ്കാരികതയുടെയും പ്രതീകമാണ്.കേരളത്തിലേക്ക് വന്ന ജൂതസമൂഹം ആദ്യം താമസിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയിരുന്നു. പിന്നീട് അവർ കൊച്ചിയിലേക്ക് മാറി.കൊച്ചി രാജാവായിരുന്ന രാമവർമ്മ നൽകിയ ഭൂമിയിലാണ് ജൂതപ്പള്ളി പണിതത്. മട്ടാഞ്ചേരി കൊട്ടാരത്തിന് അടുത്തായാണ് ജൂതപ്പള്ളിയും സ്ഥിതിചെയ്യുന്നത്. കൊട്ടാര ക്ഷേത്രത്തിന്റെയും ജൂതപ്പള്ളിയുടെയും മതിൽ പൊതുവാണ് .

ജൂത പള്ളിയുടെ ഏറ്റവും പ്രധാന പ്രത്യേകതയാണ് അവിടുത്തെ ക്ലോക്ക് ടവർ . ഹീബ്രു, റോമൻ ,മലയാളം ,അറബിക് എന്നീ നാല് വ്യത്യസ്ത ഭാഷകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ജെറുസലേമിനെ അനുസ്മരിച്ച് പടിഞ്ഞാറോട്ട് ആണ് ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത്.സിനഗോഗിന് അകത്തോട്ട് കയറുമ്പോൾ തന്നെ ഒരു ചെറിയ മ്യൂസിയവും കാണാം. ഇത് കേരളത്തിൽ ജൂതന്മാർ വന്ന ചരിത്രം ചിത്ര രൂപത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.

എറണാകുളം ജില്ലയിൽ നിന്ന് 10 കിലോ മീറ്റർ അകലെയാണ് മട്ടാഞ്ചേരി സിനഗോഗ് സ്ഥിതി ചെയ്യുന്നത് .സിനഗോഗിന് അകത്തോട്ട് കടക്കുമ്പോൾ തന്നെ വാസ്തുവിദ്യയുടെ മനോഹരമായ കാഴ്ചകൾ കാണാം. ചൈനയിൽ നിന്നു കൊണ്ടുവന്ന ടൈലുകളാണ് തറയിൽ പതിപ്പിച്ചിരിക്കുന്നത്. ഇതു മൊത്തം 1100 ടൈലുകൾ ഉണ്ട്. വ്യത്യസ്ത ശൈലിയിലുള്ള ചിത്രപ്പണികളാണ് ഈ ടൈലുകളിൽ കാണാൻ സാധിക്കുന്നത്.

ഇത് കൂടാതെ ഹാളിൻ്റെ നടുവിലായി തൂക്കിയിട്ടിരിക്കുന്ന സ്ഫടിക വിളക്കുകളും ഏറെ ആകർഷിക്കും. പകൽ സമയത്ത് സൂര്യപ്രകാശം ഏൽക്കുമ്പോൾ ഈ വിളക്കുകൾ വെട്ടിത്തിളങ്ങും . വ്യത്യസ്തമായ അലങ്കാര വിളക്കുകളും തൂണുകളും ഇവിടെ ഉണ്ട്. പള്ളിക്കകത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരിക്കാൻ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴും ആരാധന നടക്കുന്ന പള്ളിയാണ് ഇത് . അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഇവിടെ പ്രവേശനം ഉണ്ടായിരിക്കില്ല. ഹാളിന് നടുവിലായി ഒരു പ്രസംഗ പീഠം കാണാം.

ബീമ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് പ്രാർത്ഥന നടത്തുന്നത്. തോറയാണ് ജൂതരുടെ വിശുദ്ധ ഗ്രന്ഥമായി അറിയപ്പെടുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും പൊതിഞ്ഞാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ശിലാഫലങ്ങളിലുള്ള ഹീബ്രു ലിപികൾ, കൊച്ചിയിലെയും തിരുവ താംകൂറിലെയും രാജാക്കന്മാർ കൊടുത്ത കിരീടങ്ങൾ, കൊടുങ്ങല്ലൂർ രാജാവ് ,ജോസഫ് റമ്പാൻ എന്നാൽ ജൂത വ്യാപാരിക്കു നൽകിയ പ്രത്യേക അവകാശങ്ങൾ അടങ്ങിയ ചെമ്പ് ഫലകങ്ങളും ഇവിടെ കാണാൻ സാധിക്കും. സിനഗോഗിന് പിറകിലായി കാണുന്ന വലിയ മതിൽ കൊട്ടാരം ക്ഷേത്രത്തിൻറെ മതിലും കൂടിയാണ്. ഇത് ഇരു കൂട്ടരുടെയും പൊതുമതിലാണ്.

ജൂത തെരുവാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മട്ടാഞ്ചേരി കൊട്ടാരത്തിനും സിനഗോഗിനും ഇടയിലുള്ള ചെറിയ തെരുവാണിത്. പുരാവസ്തു ശേഖരങ്ങൾ ഉള്ള കടകളും ആർട്ട് ഗാലറിയും കഫെയും എല്ലാം ഇവിടെ ഉണ്ട്. ഇത് കൂടാതെ ജൂതന്മാരുടെ പുരാതന വീടുകളും ഇവിടെ കാണാം. ഇപ്പോൾ കുറച്ച് ജൂതന്മാർ മാത്രമേ ഇവിടെയുള്ളൂ. ഇസ്രയേൽ സ്വതന്ത്ര രാജ്യമായപ്പോൾ കൂടുതൽ ജൂതന്മാരും തങ്ങളുടെ മാതൃരാജ്യത്തിലേക്ക് തിരിച്ചുപോയി.

കൊട്ടാരമാണോ ക്ഷേത്രമാണോ?

കാണുമ്പോൾ ക്ഷേത്രം പോലെ തോന്നുമെങ്കിലും മട്ടാഞ്ചേരി കൊട്ടാരം ശരിക്കും ഒരു കൊട്ടാരമാണ്. എന്തുകൊണ്ടാണ് ഇതിനൊരു ക്ഷേത്രത്തിന്‍റെ രൂപം വന്നതെന്നു ചോദിച്ചാൽ അതിനൊരു കഥയുണ്ട്. പോർച്ചുഗീസുകാർ അക്കാലത്തെ ന്നകൊച്ചി മഹാരാജാവായിരുന്ന വീര കേരളവര്‍മ്മയ്ക്കു സമ്മാനം 1545-ല്‍ സമ്മാനം നല്കിയതാണ് ഈ കൊട്ടാരം എന്നാണ് ചരിത്രം. അതിനു പിന്നിലും ഒരു കഥയുണ്ട്. പോർച്ചുഗീസുകൾ വ്യാപാരാവശ്യത്തിനായി എത്തിയതാണെങ്കിലും ഇവിടെ ഫോർട്ട് കൊച്ചിയിലെ നിരവധി ക്ഷേത്രങ്ങൾ ഒരിക്കലവർ കൊള്ളയടിച്ചു.

Mattancherry Palace

ഈ സംഭവത്തിൽ രാജാവിന്‍റെ അപ്രീതി നേടിയ അവർ രാജാവിനെ പ്രീതിപ്പെടുത്താനായി നിർമ്മിച്ച് സമ്മാനിച്ചതാണ് ഈ കൊട്ടാരമത്രെ. അതിനാൽ കൊട്ടാരത്തിനുള്ളിൽ നിറയെ ക്ഷേത്രസമനാമായ പല കാഴ്ചകളും കാണാൻ കഴിയും. കൊത്തുപണികളെല്ലാം ക്ഷേത്രം പൂലെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments