Wednesday, June 24, 2026
spot_imgspot_imgspot_img
HomeLatest Updatesആഢംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെവിവത്തിനു താല്പര്യം ഇല്ലെന്ന് വധു; പിന്മാറാന്‍ വിസമ്മതിച്ച പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ടു;...

ആഢംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെവിവത്തിനു താല്പര്യം ഇല്ലെന്ന് വധു; പിന്മാറാന്‍ വിസമ്മതിച്ച പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ടു; ‘പ്രീ വെഡിംഗ് ഷൂട്ടിനിടെ താഴ്ചയിലേക്ക് വീണ യുവാവിന്റെ മരണം കൊലപാതകം: പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വ്യവസായിയായ യുവാവിനെ പ്രതിശ്രുതവധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വഡ്‌ഗാവ് കോടതിയാണ് പ്രതികളായ സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവരെ ജൂൺ 29 വരെ കസ്റ്റഡിയിൽ വിട്ടത്.

ജൂൺ 18-നായിരുന്നു കേതൻ അഗർവാൾ കോട്ടയിൽ നിന്ന് വീണ് മരിച്ചത്. കോട്ടയിൽ വെച്ച് ഫോട്ടോ എടുക്കുന്നതിനിടെ കാറ്റിൽപ്പെട്ട് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് കാമുകി സിയ ഗോയൽ ആദ്യം മൊഴി നൽകിയത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അന്വേഷണത്തിൽ സിയ ഗോയലും ചേതൻ ചൗധരിയും തമ്മിലുള്ള പ്രണയബന്ധം പുറത്ത് വന്നു. കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും, ഇത് അവരുടെ പ്രണയത്തിന് തടസ്സമാണെന്ന് കരുതി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ജൂൺ 18നാണ് പുണെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ വച്ച് 26കാരനായ കേതൻ അഗർവാൾ കൊല്ലപ്പെടുന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കോട്ടയിൽ ട്രെക്കിങ്ങിന് എത്തിയതായിരുന്നു ഇരുവരും. എന്നാൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി 400 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണുവെന്നായിരുന്നു 20കാരിയായ സിയ ഗോയലിൻ്റെ ആദ്യ മൊഴി. തുടർന്ന് ലഭിച്ച സാങ്കേതിക തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

പൊലീസിൻ്റെ കണ്ടെത്തൽ പ്രകാരം, സിയ ഗോയലും 22കാരനായ കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കേതനെ കൊക്കയിലേക്ക് തള്ളിയിട്ടത്. തുടർന്ന് സംഭവം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

കേതൻ അഗർവാളും സിയ ഗോയലും പ്രമുഖ വ്യവസായ കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. ഇരുവരുടെയും വിവാഹം ഈ വർഷം നവംബറിൽ നടക്കാനിരിക്കെ രാജസ്ഥാനിലെ ഉദയ്‌പൂരിൽ ആഡംബര വിവാഹത്തിനായി കോടികൾ ചെലവഴിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. ഏകദേശം 17 കോടി രൂപ ചെലവിൽ വലിയൊരു വേദി ബുക്ക് ചെയ്‌തിരുന്നു. വിവാഹത്തിൽ താത്പര്യമില്ലാതിരുന്ന സിയ, തൻ്റെ പ്രണയബന്ധം തുടരുന്നതിനായി കേതനെ ഒഴിവാക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിൻ്റെ ഭാഗമായാണ് ചേതനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ തനിക്ക് ഈ വിവാഹം വേണ്ട എന്ന് വധു പറഞ്ഞിരുന്നു. എന്നാൽ ആരും അത് ചെവിക്കൊണ്ടില്ല. പ്രത്യേകിച്ചും പ്രതിശ്രുത വരൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് വരനെ കൊലപ്പെടുത്താൻ വധുവും കാമുകനും കൂടി ഗൂഢാലോചന നടത്തിയത്. പ്രീ വെഡിങ് ഷൂട്ടിങ്ങും ആയി ഒരു കോട്ടയിൽ എത്തിയ വരനും വധുവും സെൽഫി എടുക്കുന്നതിനിടെ വരനെ കൊക്കയിലേക്ക് തള്ളി ഇടുകയായിരുന്നു. കാൽ വഴുതി വീണു എന്നതായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണന്ന് തെളിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments