Tuesday, April 14, 2026
spot_imgspot_imgspot_img
HomeHomeക്ലാസിനിടെ കംപ്യൂട്ടര്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞു ; അധ്യാപികയുടെ മൂക്കിന് ഇടിച്ച് വിദ്യാര്‍ത്ഥി: ക്രൂരമായ...

ക്ലാസിനിടെ കംപ്യൂട്ടര്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞു ; അധ്യാപികയുടെ മൂക്കിന് ഇടിച്ച് വിദ്യാര്‍ത്ഥി: ക്രൂരമായ മര്‍ദനത്തില്‍ രക്തം വാര്‍ന്ന് അധ്യാപിക നിലത്തുവീണു

മാലിദ്വീപിലെ ഗാഫ് ദാല്‍ അറ്റോള്‍ സ്‌കൂളില്‍ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. ഏപ്രിൽ 12നു മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ആയിരുന്നു സംഭവം. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെടും പലതവണ താക്കീതും ചെയ്തു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർഥി ആക്രമനാവുകയും അധ്യാപികയുടെ മുഖത്ത് പലതവണ ആഞ്ഞടിച്ചു. ശക്തമായ ഇടിയേറ്റ് അധ്യാപികയുടെ മൂക്ക് തകരുകയും രക്തം ഒഴുകുകയും ചെയ്തു. അധ്യാപിക പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി അവരുടെ തലയുടെ പിന്‍ഭാഗത്തും ക്രൂരമായി മര്‍ദിച്ചു.

ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments