മുംബൈ: തന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കെട്ടിയിടുകയും നഗ്‌നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യാപിതാവ് ഉള്‍പ്പെടെ അഞ്ചു പേരെ പോലിസ് അറസ്റ്റു ചെയ്തു. യുവതി വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാണ് പെണ്‍വീട്ടുകാര്‍ യുവാവിനൊട് അതിക്രൂരമായി പെരുമാറിയത്. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം.
ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു.അവർ പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തുടരുകയായിരുന്നു. അറസ്റ്റിലായവരെ കോടതി കസ്റ്റഡിയിൽവിട്ടു.



