കൊച്ചി : കൊച്ചി നഗരസഭ അയ്യപ്പൻകാവ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ. സ്ഥാനാർത്ഥി കെ.വി. ബിജോയ് നഗരസഭ എ.ആർ.ഒ കൂടിയായ അക്കൗണ്ട്സ് ഓഫീസർ ബിന്ദുവിന് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.ഷൈജു, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്. സുരേഷ്കുമാർ,ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ സെക്രട്ടറി ഡോ. ജലജ ആചാര്യ, മണ്ഡലം പ്രസിഡണ്ട് അഡ്വ. സ്വരാജ്,മണ്ഡലം ജന. സെക്രട്ടറി ലാലൻ കുമ്പനാഴി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.



