Tuesday, April 21, 2026
spot_imgspot_imgspot_img
HomeLatest Updatesകുംഭമേളയിലെ വൈറല്‍ താരം ഗര്‍ഭിണി! പൊലീസിന് മുന്നില്‍ ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ്

കുംഭമേളയിലെ വൈറല്‍ താരം ഗര്‍ഭിണി! പൊലീസിന് മുന്നില്‍ ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ്

കൊച്ചി : കുംഭമേളയിലെ വൈറലായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫർമാൻ.. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പൊലീസ് ദമ്പതികള്‍ക്കായി അന്വേഷണം നടത്തവെയാണ് ഫര്‍മാന്റെ പ്രതികരണം.

മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. മേയ് 20 വരെ കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിനെ സമീപിക്കുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി.

എന്നാൽ രേഖകള്‍ പ്രകാരം 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു. മാര്‍ച്ച് 11 ന് പൂവാര്‍ പഞ്ചായത്തില്‍ വെച്ച് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിവാഹം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും വിവാഹത്തിന് നിയമപരമായ പ്രായമായില്ലെന്ന് ചൂണ്ടിക്കാട്ടി ഫര്‍മാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments