കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. തുടർന്ന് ഇരുചക്ര വാഹനക്കാരെ ഇടിച്ചിട്ടു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന യുവതി ബസ്സിനു മുന്നിൽ കയറി നിന്ന് ബസ് തടയുകയായിരുന്നു.
ഇന്നലെ രാവിലെ ഇടപ്പള്ളി മേൽപ്പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. ബൈക്കിന്റെ പിന്നിലൂടെ ഹോണടിച്ച് എത്തിയ ബസ് ഇരിചക്ര വാഹനത്തിൽ പിടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ യുവാവിനെ ബസ് ജീവനക്കാർ മർദ്ദിച്ചു. തുടർന്ന് ബസ്സ് പലതവണയായി പിടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി യുവാവും ചേർന്ന് ബസ് തടഞ്ഞത്. ബൈക്ക് യാത്രികനായിരുന്ന മുഹമ്മദ് റിസ്വാൻ എന്ന യുവാവിനും കുടുംബ സുഹൃത്തായ പെൺകുട്ടിക്കും ആണ് ഈ അനുഭവവും ഉണ്ടായത്.വഹബിയ എന്ന ബസ്സിലെ ജീവനക്കാരാണ് പിടിപ്പിച്ചു കൊല്ലാൻ നോക്കിയത്. പോലീസ് എത്തി ഇവരെ റോഡിൽ നിന്നും മാറ്റുകയായിരുന്നു. പ്ലസ് വൺ ആശുപത്രിയിൽ ചികിത്സ തേടി.



