Saturday, May 30, 2026
spot_imgspot_imgspot_img
HomeNewsകാസർകോട് ദുരൂഹ മരണം: ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ദുരൂഹ മരണം: ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്:ബെള്ളൂരിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയിലേക്ക്. ഭർത്താവിന്റെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹശേഷം യുവതി നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തിന് മുമ്പ് യുവതി മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കളോട് പലവട്ടം പരാതിപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ കഴിയൂ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments