ഹരിപ്പാട്: അമിതമായ ഫോൺ ഉപയോഗിക്കുന്നതിനും വീട്ടിൽ വൈകി വരുന്നതും ചോദ്യം ചെയ്തതിനോടുള്ള ദേഷ്യമാണ് മുത്തശ്ശനെ കൊല്ലാൻ കൊച്ചുമകളെ പ്രേരിപ്പിച്ചത്. ഇതിന് സഹായത്തിനായി കാമുകനെയും സുഹൃത്തുക്കളെയും കൂട്ടി. കൊല്ലം സ്വദേശിയായ ശിവൻകുട്ടി ചെട്ടിയാർ രണ്ടുവർഷം മുമ്പാണ് പരിപാടിയിലേക്ക് മാറിയത്.
സ്വർണ്ണവും പണവും എല്ലാം കൃത്യമായി ഇരിക്കുന്നിടത്ത് പറഞ്ഞുകൊടുത്തത് പെൺകുട്ടിയാണ്. കൊല്ലം സ്വദേശിയായ കാമുകനും സുഹൃത്തുക്കൾക്കും വീട്ടിലേക്കുള്ള വഴിയും കൊല്ലാനുള്ള എളുപ്പവഴിയും പറഞ്ഞുകൊടുത്തത് കൊച്ചുമകൾ തന്നെയായിരുന്നു. പോലീസ് അന്വേഷണത്തിൽ പെൺകുട്ടി ഇവിടെ ഇല്ലായിരുന്നു എന്നുള്ളത് പോലീസ് ശ്രദ്ധിച്ചിരുന്നു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. മൊബൈൽ ഫോൺ പരിശോധിച്ചതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റസമ്മതം നടത്തി.
വീടുമായി അടുപ്പത്തിലുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നില്ലെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. കിടക്ക വിരിയും മറ്റു തുണികളും ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊന്നത്. വീഡിയോ കോളിലൂടെ ഈ ദൃശ്യങ്ങൾ പെൺകുട്ടി കാണുകയും ചെയ്തു. ശിവൻകുട്ടിയുടെ മകളുടെ ആദ്യ വിവാഹ ബന്ധത്തിലെ മകളാണ് പതിമൂന്നുകാരിയായ ഈ പെൺകുട്ടി. ശിവൻകുട്ടിയോടുള്ള വ്യക്തിവൈരാഗ്യം ആണ് പെൺകുട്ടിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു



