പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ പഞ്ചായത്ത് പര്യടനത്തിന് ഇന്ന് തുടക്കമാകും.
കരൂർ, രാമപുരം പഞ്ചായത്തുകളിൽ ഇന്ന് പര്യടനം നടത്തും
രാവിലെ 8 മണിക്ക് കരൂരിൽ നിന്നും ആരംഭിക്കുന്ന പ്രചാരണ പര്യടനം പയപ്പാർ, അന്തീനാട് ,അന്ത്യാളം, വെള്ളപ്പുര, പുന്നത്താനം, വലവൂർ ടൗൺ, കുടക്കച്ചിറ ,നെല്ലാനിക്കാട്ട് പാറ, ഇടനാട്, മുറിഞ്ഞാറ, പൈങ്ങുളം, ആശാ നിലയം എന്നിവിടങ്ങളിൽ പര്യടനം നടത്തും.പേണ്ടാനം വയലിൽ സമാപിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രാമപുരം പഞ്ചായത്തിൽ പര്യടനം നടത്തും.
മൂന്ന് മണിക്ക് ആരംഭിച്ച് ചക്കാമ്പുഴ, ഇടക്കോലി, കൊണ്ടാട്, കൂടപ്പുലം, ചേറ്റുകുളം, ആ നിച്ചുവട്, പാലച്ചുവട്, കിഴ തിരി, നെല്ലാപ്പാറ, പിഴക്, രാമപുരം ക്ഷേത്രം, ടൗൺ, വെള്ളി ലാപ്പിള്ളി, ഏഴാച്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി ഹോമിയോ ജംഗ്ഷനിൽ സമാപിക്കും.



