Monday, May 25, 2026
spot_imgspot_imgspot_img
HomeHomeഉത്തർപ്രദേശിൽ അപ്രതീക്ഷിത കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം

ഉത്തർപ്രദേശിൽ അപ്രതീക്ഷിത കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം

ദില്ലി: ഉത്തർപ്രദേശിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിച്ചു. ദുരന്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു.

അതേസമയം ഉത്തർപ്രദേശിലെ ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാനാണ് അപകടം പറ്റിയത്. കൊടുങ്കാറ്റ് വന്നപ്പോൾ തകര ഷെഡിനൊപ്പം ഇയാൾ പറന്നുപോകുന്ന ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുമ്പോഴായിരുന്നു അപകടം. വീഴ്ചയിൽ ​ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments