Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsമാർച്ച് 29ന് വിവാഹമാണ്.. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ ഞങ്ങളുടെ ഹണിമൂൺ കുളമാക്കരുത് : കലക്ടറേറ്റിൽ അപേക്ഷയുമായി...

മാർച്ച് 29ന് വിവാഹമാണ്.. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ ഞങ്ങളുടെ ഹണിമൂൺ കുളമാക്കരുത് : കലക്ടറേറ്റിൽ അപേക്ഷയുമായി അധ്യാപിക

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി വേറിട്ട കാരണവുമായി അധ്യാപിക. എറണാകുളത്താണ് സംഭവം. താൻ വിവാഹത്തിന് മുൻപ് പ്ലാൻ ചെയ്ത ഹണിമൂൺ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുതെന്ന അഭ്യർഥനയുമായാണ് സർക്കാർ സ്കൂൾ അധ്യാപിക കലക്ടറേറ്റിൽ എത്തിയത്.

അധ്യാപികയുടെ വിവാഹം മാർച്ച് 29ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 7 മുതൽ അഞ്ച് ദിവസത്തേക്കാണ് ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തതും അതിനായി ടിക്കറ്റും ഹോട്ടൽ ബുക്കിംഗും പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നാൽ ‘ഹണിമൂൺ’ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് അധ്യാപിക നേരിട്ട് ജില്ലാ കളക്ടറെ സമീപിക്കാൻ തീരുമാനിച്ചത്.

എന്നാൽ അധ്യാപിക കലക്ട്രേറ്റിലെത്തിയപ്പോൾ കളക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ അപേക്ഷ സ്വീകരിക്കാനാകാതെ ഉദ്യോഗസ്ഥർ നാളെ അല്ലെങ്കിൽ മറന്നാൾ വരൂ എന്ന മറുപടിയോടെ അപേക്ഷകയെ തിരികെ അയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments