Monday, August 24, 2026
spot_imgspot_imgspot_img
HomeCrimeധാക്കയിൽ നാലംഗ കുടുംബത്തെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ധാക്കയിൽ നാലംഗ കുടുംബത്തെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ധാക്ക: ബംഗ്ലാദേശിലെ രംഗപൂര്‍ ജില്ലാ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനേ യും കുടുംബത്തെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂൾ അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതി ലത ചക്രവർത്തി (50), മകൾ അദാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഘ്ധോ , സിദ്ധാർതധ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയിലാണ് പ്രതികൾ വീടിൻറെ ടെറസിൽ ഇരുന്നു ലഹരി ഉപയോഗിച്ചത്. ടെറസിലെ ശബ്ദം കേട്ട് കയറി വന്ന ഗണപതി യുവാക്കളെ ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാത്ത പ്രതികൾ ഗണപതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് കയറി വന്ന ഭാര്യയും പ്രതികൾ കൊലപ്പെടുത്തി. തുടർന്ന് വീടിനുള്ളിൽ കയറിവന്ന പ്രതികൾ മകളെയും മകനെയും കഴുത്തു ഞെരിച്ചു കൊന്നു. കൊലപാതകത്തിനുശേഷം വീടിനുള്ളിൽ മണിക്കൂറോളം പ്രതികൾ ചെലവിട്ടു. കൊലപാതകം നടത്തിയതിനുശേഷം പ്രതികൾ വീട്ടിൽ വെച്ച് കുളിക്കുകയും ആഹാരം കഴിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തു.

ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഈ ദാരുണ സംഭവം പുറം ലോകം അറിയുന്നത്. പൂട്ടിക്കിടന്ന വീട് പോലീസ് വന്ന് വാതിൽ തുറന്നപ്പോഴാണ് നാലു മൃതദേഹങ്ങളും കണ്ടത്. വിശദമായ ചോദ്യം ചെയ്ത കൃതികൾ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് പറഞ്ഞത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments