കോട്ടയം : മീനച്ചിലാറിലെ വെള്ളം കോട്ടയത്തേക്ക് ഒഴുകി എത്തിയതോടെ ജില്ലയുടെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി.ഇതിനെ തുടർന്ന് ഗതാഗതം മിക്ക സ്ഥലങ്ങളിലും തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. പല റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വെള്ളം കയറി കിടക്കുന്ന റോഡുകളുടെ വിവരങ്ങൾ ആണിത് .
മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി നാലുമണിക്കാറ്റ് ഭാഗങ്ങൾ.
കോട്ടമുറി -തൂത്തുട്ടി റോഡിൽ പറമ്പ് കര ഭാഗം
കാവുംപടി-താന്നിക്കപ്പടി റൂട്ടിൽ മേത്താൻ പറമ്പ് ഭാഗം
വടവാതൂർ-മോസ്കോ തേമ്പ്രവാല്‍ കടവ് ഭാഗം.
മോസ്കോ കവല-പൈപ്പ് ലൈൻ റോഡ്
ഇറഞ്ഞാൽ-മോസ്കോ റൂട്ട് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
ഇത് കൂടാതെ കുമരകം കോട്ടയം-കുമരകം റോഡ് കടവ് ഭാഗം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
കോട്ടയം-തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാ അനുമതി നൽകിയിട്ടുണ്ട്.
വെള്ളൂർ-വെട്ടിക്കാടുമുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറു വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ഏറ്റുമാനൂർ-ആറുമാനൂർ-അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി
പൂവത്തുംമൂട്-നീറിക്കാട് റോഡിൽ വെള്ളം കയറി. പുന്നത്തറ പുളിഞ്ചോട് റോഡിലും വെള്ളം കയറിയിട്ടുണ്ട്
നീണ്ടൂർ -കല്ലറ റോഡിൽ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നു.
ഏറ്റുമാനൂർ-മണർകാട് റോഡ്, ഏറ്റുമാനൂർ അയർക്കുന്നം റോഡ്, കണ്ണപുര-പേരൂർ റോഡ് എന്നിവിടങ്ങളിൽ ബൈക്കുകൾ മാത്രം കടന്നു പോകുന്നു.
പുതുപ്പള്ളി-എരമല്ലൂർ-പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു)
കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തിരിക്കുകയാണ്)
പാലൂർ പടി-ചെമ്മാര പള്ളി വഴിയുള്ള പുതുപ്പള്ളി റോഡും ബ്ലോക്ക് ചെയ്തിരിക്കുന്നു.
പരുത്തുംപാറ-പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്
മണിപ്പുഴ-കോട്ടയം ഇ ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നു.
വെള്ളം കയറിക്കിടക്കുന്ന ബൈ റൂട്ടുകൾ
വടയാർ വില്ലേജിലെ തലയോലപ്പറമ്പ് – പഴംപെട്ടി – എഴുമാന്തുരുത്ത് റോഡ് ഇളങ്കാവ് – മുട്ടുങ്കൽ – തേവലക്കാട് ,മൂത്താക്കോണി കടവ് റോഡ്
തേവലക്കാട് – മുണ്ടോടി – മനക്കരി റോഡ്
മാത്താനം – കുറുന്തറ റോഡ്
കോരിക്കൽ – മാക്കോക്കുഴി റോഡ്
കുലശേഖരമംഗലം വില്ലേജിന്റെ പാലം കടവ് ടോൾ റോഡ്
ചുങ്കം – പൊട്ടൻചിറ റോഡ്
ചുങ്കം – പാട്ടശ്ശേരി റോഡ്
വാക്കയിൽ – അരങ്ങന്താനം റോഡ്
ചിറേക്കടവ് – പോത്താറപ്പടി റോഡ്
ചെമ്പ് വില്ലേജിലെ തുരുത്തുമ്മ – പുല്ലുകാട്ടുതട റോഡ്
, വെച്ചൂർ പഞ്ചായത്ത്,
മറ്റം – പെരുന്തുരുത്ത് റോഡ് ,മറ്റം – ഔട്ട് പോസ്റ്റ് റോഡ് ,കൈപ്പമൊട്ട് – മഞ്ചാടിക്കരി റോഡ്
കല്ലറ പഞ്ചായത്തിലെ പറവൻതുരുത്ത് – കല്ലറ റോഡ് ,മുണ്ടാറ് – കാപിക്കാട് റോഡ് ,കല്ലുപുര – വാക്കേത്തറ റോഡ്
ചേന്തുരുത്ത് – ചന്തപ്പാലം റോഡ്
110 – മേറ്റിത്തറ റോഡ്
കടുത്തുരുത്തി പഞ്ചായത്തിലെ മാംഗോ മെഡോസ് – പുലിത്തുറ റോഡ്
മലപ്പുറം പള്ളി – എഴുമാന്തുരുത്ത് റോഡ്
ഉദയനാപുരം പഞ്ചായത്തിൻറെ നക്കംതുരുത്ത് – വളക്കം റോഡ്, വാഴമന – മുട്ടുങ്കൽ റോഡ്,വടയാർ – മുട്ടുങ്കൽ റോഡ്,വാക്കത്തറ – കെ.വി. കനാൽ റോഡ്.
ടി.വി. പുരം പഞ്ചായത്തിലെ അപ്പയ്ക്കൽ – ചെമത്തുകര റോഡ്,പൈനുക്കൽ – വാതപ്പള്ളി റോഡ്.
കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കൂടാതെ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.



