Sunday, May 24, 2026
spot_imgspot_imgspot_img
HomeDistrict Newsഅതിരാവിലെ ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ ആലുവയിലെത്തും, അധികമാരും തിരിച്ചറിയാതെ കുതിര സവാരി പഠിച്ച് നടി...

അതിരാവിലെ ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ ആലുവയിലെത്തും, അധികമാരും തിരിച്ചറിയാതെ കുതിര സവാരി പഠിച്ച് നടി മഞ്ജു വാര്യർ

കൊച്ചി: കുതിരസവാരി പഠിക്കാൻ ചലച്ചിത്ര നടി മഞ്ജു വാര്യർ ആലുവ മണപ്പുറത്ത്. തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് പരിശീലകൻ.

ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘ലോറ’ എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്.

പുലർച്ചെ അഞ്ച് മണിക്ക് തന്നെ മണപ്പുറത്ത് എത്തിയിരുന്ന താരം ദിവസവും രണ്ട് മണിക്കൂറോളം കഠിനമായ പരിശീലനം നടത്തിയിരുന്നു. വെറും ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിരയെ നിയന്ത്രിക്കാൻ പഠിച്ചെന്നും പിന്നീട് ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങിയെന്നും പരിശീലകൻ ജോർജ് പറഞ്ഞു.

എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ എത്തിയിരുന്നത് ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ ആണ്. ഇതോടെ മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. മണപ്പുറത്ത് തിരക്ക് കൂടുന്നതിന് മുന്‍പ് പഠനം കഴിഞ്ഞ് മടങ്ങും. ചലച്ചിത്ര താരങ്ങളായ സണ്ണി വെയിന്‍, സിജു വില്‍സണ്‍, ചലച്ചിത്ര നിര്‍മാതാവ് ബിനീഷ് ചന്ദ്രന്‍ എന്നിവരും മഞ്ജുവിനൊപ്പം കുതിര സവാരി പഠിക്കാന്‍ ആലുവ മണപ്പുറത്ത് എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments