Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 - 27 ബജറ്റ്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 – 27 ബജറ്റ്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ബജറ്റ് 07.03.2026 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്‌സി മാത്യു ബജറ്റ് അവതരിപ്പിച്ചു. 331460153/- രൂപ വരവും 330130744/- രൂപ ചെലവും 1329450/- രൂപ ബാലൻസും പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണം, കാർഷിക മേഖല, പഞ്ചായത്തല സോഷ്യൽവിദ്യാഭ്യാസം, ആരോഗ്യ, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഭവന നിർമ്മാണമേഖലക്ക് 1,36,32,000/- രൂപ ബ്ലോക്ക് വിഹിതം മാത്രമായി വകയിരുത്തിയിരിക്കുന്നു. കാർഷിക വികസനത്തിനായി 2316500/- രൂപയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 2 ലക്ഷം രൂപയും സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഡയറി ഫാം ആരംഭിക്കുന്നതിനായി 8 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്തല വികസനത്തിന്റെ ഭാഗമായി വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമ്മാണത്തിനുമായി 1,07,28,000/- രൂപ വകയിരുത്തിയിട്ടുണ്ട്. ഉൽപ്പന്ന മേഖലയിലെ പ്രാദേശിക സാമൂഹിക വികസനം ലക്ഷ്യമിട്ട് സാമൂഹിക സംഘടനകൾ ആരംഭിക്കുന്നതിനായി ധനസഹായമായി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഗുരുതര കിഡ്നി രോഗബാധിതർ, ക്യാൻസർ ബാധിതർ എന്നിവർക്കും മരുന്നും മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനും പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 20,03,200/- രൂപയും വയോജനങ്ങൾ, കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്കും നേട്ടം പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്.

ബജറ്റ് മീറ്റിംഗിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീകല ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനർവ മോഹൻ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുബ്രഹ്മണ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജോമി ബെന്നി , തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി ബിനോ മുളങ്ങാശേരി, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആഷാ ബിജു, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.

സെസിനാമ്മ കെ.ബി., എന്നിവരും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോഷി ജോഷ്വാ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സ്റ്റാന്ലിമാണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ധന്യാ ജോസ് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. പ്രേംജി ആർ., ശ്രീമതി. സോളി ഷാജി, ശ്രീ. റോജി തോമസ്, ശ്രീ. മോഹനൻ കുട്ടപ്പൻ, ശ്രീമതി. ബീന മധുമോൻ, ശ്രീ. ക്ലിന്റ മോൻ സണ്ണി, ശ്രീമതി. ഗീത നോബൾ , ശ്രീമതി. അജിത മോഹൻദാസ്, കുമാരി ആൻ മരിയ അമൽ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാജൻ. എ.എം എന്നിവരും ബജറ്റ് യോഗത്തിൽ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments