Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsകേരള യൂത്ത് ഫ്രണ്ട് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കേരള യൂത്ത് ഫ്രണ്ട് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട എംഎൽഎ ഓഫീസിൽ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് നിയാസ് ആറ്റുവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ വിരുന്ന് യോഗത്തിൽ ശ്രീ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഈ പുണ്യമാസം ഖുറാൻ ഇറങ്ങിയ മാസമാണ്. മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്തിരിക്കാം. അതില്‍ നിന്നും പാശ്ചാത്തപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല ആത്മ സംസ്കരണത്തിന്‍റെ മാസമാണ് റമദാന്‍ എന്ന് എംഎൽഎ പറഞ്ഞു.

പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. അഡ്വ. സാജൻ കുന്നത്ത്, ശ്രീ. സോജൻ ആലക്കുളം, ശ്രീ. അഡ്വ. ജെയിംസ് വലിയവീട്ടിൽ, ശ്രീ. ജെയിംസ് കുന്നേൽ, ശ്രീ. അൻസാർ അനു, ശ്രീ. പിപിഎം നൗഷാദ്, ശ്രീ. ബാബു വരവുകാല, ശ്രീ. ഷാനവാസ് ഇടത്തുംകുന്നേൽ, ശ്രീ. ജൂവൽ അഴകത്ത്, ശ്രീ. ഡേവിസ് പാമ്പ്ലാനി, ശ്രീ. ഈ എ നാസർ, ശ്രീ. അജ്മൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments