എറണാകുളം: വിവാഹച്ചടങ്ങുകൾക്കിടെ നിന്ന് ഓടിയെത്തി വധുവും വരനും. എച്ച്എംടി നഗറിൽ താമസിക്കുന്ന നെല്ലിക്കാത്ത് കുഴിയിൽ അബ്ബാസിന്റെ മകൾ അനീസയാണ് കല്യാണ പന്തലിൽ നിന്നും വരൻ അജ്മലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ 27ആം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു വോട്ട്.
വിവാഹ ചടങ്ങുകൾക്ക് ശേഷം ഇവർ പോളിംഗ് ബൂത്തിൽ എത്തുകയായിരുന്നു
. അതേസമയം നീണ്ട ക്യൂ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും സമ്മതപ്രകാരം അവരെ വരിയിൽ നിർത്താതെ വോട്ട് ചെയ്യാൻ അനുവാദം നൽകുകയായിരുന്നു.



