Saturday, May 30, 2026
spot_imgspot_imgspot_img
HomeHomeയുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവിനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതി ലഭിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments