Sunday, November 22, 2026
spot_imgspot_imgspot_img
HomeHome"ഞങ്ങൾ ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോ. ജോണ്‍സണ്‍;...

“ഞങ്ങൾ ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോ. ജോണ്‍സണ്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വാദം

കൊച്ചി : ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ്. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

തന്നെ നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം മർദിച്ചുവെന്ന് കാട്ടി ‍ഡോ. ജോൺസൺ പരാതി നൽകിയതിനു പിന്നാലെ നടിയുടെ ബന്ധു പരാതിയുമായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ കേസ് താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയതാനെന്നാണ് ഡോ. ജോൺസന്റെ ആരോപണം. തനിക്കെതിരെയുള്ള പീഡന ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ഡോക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. പരാതിക്കാരിയായ അമ്പതുകാരിയുടെയും കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ വിശ്വസ്തനായ കുടുംബ ഡോക്ടറാണ് താനെന്നും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസിലെ ഒന്നാം പ്രതിയും നടിയുമായ അതുല്യ ചന്ദ്രയും കൂട്ടരും ചേര്‍ന്ന് തന്നില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഈ വ്യാജ പരാതിയെന്നും ഡോക്ടര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തന്നെ കെട്ടിയിടുകയും നഗ്‌നനാക്കി വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് കോടി രൂപ നല്‍കാനാണ് നടിയും സംഘവും ആവശ്യപ്പെട്ടത്. നടി പണം ആവശ്യപ്പെട്ടുകൊണ്ട് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെയും ചാറ്റുകളുടെയും വിവരങ്ങള്‍ തെളിവായി തന്റെ പക്കലുണ്ടെന്ന് ഡോക്ടര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ തട്ടിപ്പിനും ക്രൂരമായ മര്‍ദനത്തിനുമെതിരെ താന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ വൈരാഗ്യത്തിലാണ് നടി തന്റെ ബന്ധുവായ അമ്പതുകാരിയെ മുന്‍നിര്‍ത്തി തനിക്കെതിരെ ബലാത്സംഗ കേസ് നല്‍കിയിരിക്കുന്നതെന്നാണ് ഡോക്ടറുടെ വാദം.

അതേസമയം താൻ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിനാണ് തന്നെ ബന്ധപ്പെട്ടതെന്നാണ് പരാതിക്കാരി പൊലീസിനോടു പറഞ്ഞത്. വൈകിട്ട് താൻ അവരെ ഇൻഫോപാർക്കിലെ ഹോട്ടലിലെത്തി കൂട്ടിക്കൊണ്ടു പോയിയെന്നും ഒരുമിച്ച് മദ്യപിച്ചുവെന്നും അവർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഈ സമയം തനിക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടപ്പോൾ മുറിയെടുത്ത് വിശ്രമിച്ചെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി അറിഞ്ഞതെന്നും ഇക്കാര്യം ഡ്രൈവറേയും കുടുംബക്കാരെയും അറിയിച്ചെന്നും പരാതിക്കാരി പറയുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയായ രണ്ടു പേർ ഒരുമിച്ച് മദ്യപിച്ചു എന്നതുകൊണ്ടോ ഒരു മുറിയിൽ കയറി എന്നതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു സ്ഥാപിക്കാനാവില്ല. സംഭവം നടന്നുവെന്ന് പറയുന്ന അന്നോ പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായി എത്തിയത് ദുരൂഹമാണ്. സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിവിധ വിധികളുടെ അടിസ്ഥാനത്തിൽ, പരാതിയിലെ കാലതാമസത്തെയും സംശയത്തോടെ കാണേണ്ടതുണ്ട്. താൻ ഒരു പ്രഫഷനൽ ഡോക്ടറാണെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയാറാണെന്നും ജോൺസൺ ഹർജിയിൽ പറയുന്നു.

അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments