Saturday, May 30, 2026
spot_imgspot_imgspot_img
HomeHomeനൃത്ത അധ്യാപിക ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നൃത്ത അധ്യാപിക ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് ആകാശ മോഹന്റെ ഭാര്യയും നൃത്ത അധ്യാപികയുമായ സാന്ദ്ര താര (22) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം നടന്നത്. ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്. സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും കൊല്ലം സ്വദേശികളാണ്. സൂര്യജിത്താണ് സഹോദരൻ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments