Sunday, September 20, 2026
spot_imgspot_imgspot_img
HomeHomeമലപ്പുറത്ത് പാചക വാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു; പാത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു

മലപ്പുറത്ത് പാചക വാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു; പാത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു

നിലമ്പൂർ : പാചക വാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. നിലമ്പൂർ മണലോടി മുൻ എക്സൈസ് കമ്മീഷണർ പി വി മുരളി കുമാറിൻറെ വീട്ടിലാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് ഷെഡ്ഡിൽ ആയിരുന്നു ഉണ്ടായിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.

ഷെഡ്ഡിൽ നിന്ന് പുക വരുന്നത് കണ്ട അടുത്ത വീട്ടിൽ ഉള്ളവരാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. തുടർന്ന് വീട്ടുകാർ വീടിനു വെളിയിലേക്ക് വന്നപ്പോഴേക്കും പുക മാറി തീയായി പടർന്നിരുന്നു. പെട്ടെന്ന് തന്നെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. അഗ്നി രക്ഷാ സേന എത്തി തീ അണക്കുകയും ചെയ്തു. ഷെഡ്ഡിൽ ഉണ്ടായിരുന്ന പാത്രങ്ങളും സമീപത്തെ കൂൺ കൃഷിയും കിണറ്റിലെ മോട്ടറിലെ പൈപ്പുകളും എല്ലാം കത്തി നശിച്ചു.

പാചകവാതക സിലിണ്ടർ ചോർന്ന് സമീപത്തെ കിണറ്റിലെ വൈദ്യുതിയും മോട്ടറിൽ നിന്ന് തീ പിടിച്ചത് ആകാം അപകടമുണ്ടായത് എന്നാണ് സൂചന നൽകുന്നത്. ഷെഡ്ഡിൽ നിന്നാണ് അടുക്കളയിലോട്ട് ഗ്യാസ് കണക്ട് ചെയ്തിരുന്നത്. അതുകൊണ്ട് വൻ അപകടം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments