Sunday, May 17, 2026
spot_imgspot_imgspot_img
HomeLatest Updatesസ്‌കൂട്ടറില്‍ അമ്മയോടൊപ്പം യാത്രചെയ്യവേ വാഹനാപകടം: ചികിത്സയിലായിരുന്ന അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം 

സ്‌കൂട്ടറില്‍ അമ്മയോടൊപ്പം യാത്രചെയ്യവേ വാഹനാപകടം: ചികിത്സയിലായിരുന്ന അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം 

കണ്ണൂർ : നടുവനാട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.

അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ ഓട്ടോറിക്ഷയിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരിക്കേറ്റിരുന്നു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

നടുവനാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് സൂര്യയും ഇലാനയും. മക്കളെ സ്കൂളിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിെട സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments