Tuesday, July 14, 2026
spot_imgspot_imgspot_img
HomeLatest Updatesബസിന്റെ തുറന്ന വാതിലിലൂടെ തെറിച്ചുവീണു, എറണാകുളത്ത് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു, ബസ് ജീവനക്കാർക്കെതിരെ കേസ്

ബസിന്റെ തുറന്ന വാതിലിലൂടെ തെറിച്ചുവീണു, എറണാകുളത്ത് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു, ബസ് ജീവനക്കാർക്കെതിരെ കേസ്

കോതമംഗലം : സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. എസ് ഡി സന്യാസ സമൂഹം കോതമംഗലം സെന്റ് വിൻസെൻ്റ് പ്രോവിൻസ് അംഗവും മദർ സുപ്പീരിയർ റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ ഹേയ്സ് ലെറ്റ് പുത്തേട്ട് (56)ആണ് മരിച്ചത്.

ബസ്സിൽ നിറച്ച യാത്രക്കാരായതിനാൽ വാതിൽനരുകിൽ നിൽക്കുകയായിരുന്നു സിസ്റ്റർ. ബസ്സിന്റെ ഡോർ ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടയ്ക്കാത്തതാണ് ഈ അപകടത്തിന് കാരണമായത്. ബസ് വളവ് തിരിഞ്ഞപ്പോൾ മുൻ വാതിലിലൂടെ സിസ്റ്റർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പോലീസ് ബസ് കസ്റ്റഡിയിൽ എടുക്കുകയും ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസ്സിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുമെന്ന് ജോയിൻറ് ആർടിഒ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവൺമെൻറ് എൽ പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. മുരിക്കാശ്ശേരി പുത്തേട്ട് ഇഗ്നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ് സിസ്റ്റർ ഹെലറ്റ്. സ്മിത സി എസ് എം, ലിസി ബേബി , ജോസ്, ജോർജ്, ബിനോയ് എന്നിവർ സഹോദരങ്ങളാണ്. പ്രൊവിൻഷ്യൽ കൗൺസിലറായും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ച സിസ്റ്റർ എസ് ഡി സന്യാസി സഭയുടെ ഉദയഗിരി മൂവാറ്റുപുഴ ,തൊടുപുഴ തോട്ടുമുഖം ,കീരംപാറ , ഊന്നുകൽ, നെല്ലിമറ്റം പ്രതീക്ഷ,കോഴിപ്പിള്ളി തുടങ്ങിയ കോൺവെന്റുകളിൽ കളിൽ പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപികയായിരുന്ന സിസ്റ്റർ കഴിഞ്ഞ മാർച്ചിൽ ആണ് വിരമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments