Monday, August 24, 2026
spot_imgspot_imgspot_img
HomeHomeആലപ്പുഴയിൽ നിന്ന് ബംഗളൂരിലേക്ക് കെ എസ് ആർ ടിസിയുടെ പുതിയ വോൾവോ സർവീസ്

ആലപ്പുഴയിൽ നിന്ന് ബംഗളൂരിലേക്ക് കെ എസ് ആർ ടിസിയുടെ പുതിയ വോൾവോ സർവീസ്

ഓഗസ്റ്റ് 16 മുതൽ

തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബംഗളൂരിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16 മുതൽ തുടക്കമാകും. ഗതാഗത മന്ത്രി സി പി ജോൺ ആണ് ഇക്കാര്യം അറിയിച്ചത് .സർവീസ് പുനരാരംഭിക്കണം എന്ന് കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത് .ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ആലപ്പുഴയിൽ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കെ സി വേണുഗോപാൽ എം പി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിൽ നിന്ന് 5.30നു പുറപ്പെടുന്ന ബസ് സർവീസ് വൈറ്റില, തൃശ്ശൂർ, മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി ബംഗളൂരിൽ പുലർച്ചെ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments