പാലക്കാട്: വാളയാറിൽ ട്രെയിൻ ഇടിച്ച് കാട്ടാനയും കുട്ടിയും ചെരിഞ്ഞു. കേരള തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്തായിരുന്നു അപകടം നടന്നത്. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ ആണ് തട്ടിയത്.
ഇന്നു പുലർച്ചെ ആയിരുന്നു അപകടം നടന്നത്. രണ്ട് ആനയും ട്രെയിനിന്റെ എൻജിൻ അടിയിൽ കുടുങ്ങി കിടക്കുവായിരുന്നു.അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വാളയാർ പോലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാൻ നേതൃത്വം നൽകി.



