കൊച്ചി : ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് ചമ്പക്കര– പേട്ട ഭാഗത്ത് 953ാം നമ്പർ മെട്രോ തൂണിനു സമീപം വച്ച് ഹോർമിസിന്റെ ബൈക്ക് ഇടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹോർമിസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: സെലിൻ, ജോസഫ്.



