കോട്ടയം : മുണ്ടക്കയത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.
കൈപ്പള്ളി കുന്തൻ പാറ സ്വദേശീ കൊല്ലിയിൽ കെ. എ ജോസഫ് (47) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ഇളങ്കാട് ഏഴേക്കർ ഭാഗത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ജോസഫിന്റെ ബൈക്ക് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയും ജോസഫ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



