കൊച്ചി: ഗ്യാസ് ലോറി അലക്ഷ്യമായി വെട്ടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ആലുവ-ഇടപ്പള്ളി റോഡിൽ ആണ് അപകടം. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10:30-ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനുമിടയിലായിരുന്നു അപകടം.
അശ്വിൻ എന്ന യുവാവിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി ഇടപ്പള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറി പെട്ടെന്ന് വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിക്കുകയും നന്ദന റോഡിൽ തലയടിച്ച് വീഴുകയും ചെയ്തു.
നന്ദനയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയെ (22) പരിക്കുകളോടെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്താണിയിലെ നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ നന്ദന,



