കൊച്ചി: ആലുവയില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് സ്റ്റോപ്പും കടയും തകര്‍ത്ത് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം.ചരക്കുമായി ഇതരസംസ്ഥാനത്ത് നിന്നും എത്തിയ വലിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പും അതിനോട് ചേർന്നുണ്ടായിരുന്ന കടയും പൂർണ്ണമായും തകർത്താണ് ലോറി നിൽപ്പുറപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



