Tuesday, April 21, 2026
spot_imgspot_imgspot_img
HomeHomeപ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖ (20) ആണ് മരിച്ചത്.

ഷഫീഖ ഇന്റേൺഷിപ്പിന്റെ ഭാഗമായിട്ടാണ് പാലക്കാട് എത്തിയത്. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.

ഷഫീഖയെ ഉടന്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി ഷഫീഖയെ കോളേജ് അധികൃതർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ് ഷെരീഫ. സഹോദരി: ഷഹ്‌മ. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് പിതാവ് ഷംസുദ്ദീന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments