എരുമേലി: കോട്ടയം മുക്കൂട്ടുത്തറയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറടിച്ച് ഭർത്താവ് മരിച്ചു. വെച്ചൂച്ചിറ കുന്നം മുക്ക് പാറക്കൽ ജയിംസ് (54) ആണ് മരിച്ചത്. ഭാര്യ മഞ്ജുവിന് പരിക്കേറ്റു. ഇടനാട് സ്വദേശി ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയത്.
മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു നിയന്ത്രണം വിട്ട് കാർ ബൈക്കിനെ ചെന്നിടിച്ചത്. ഉടൻതന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ജയിംസിനെ പാലാ മാർസ്ലീവാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജെയിംസും മഞ്ജുവും ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം നടന്നത്. മക്കൾ: അലൻ ജെയിംസ്, ആൻഡ് ജെയിംസ്.



