Thursday, October 1, 2026
spot_imgspot_imgspot_img
HomeCrimeതൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; യുവാവിന് ക്രൂരമർദനം,കൊട്ടേടെക്ഷൻ കൊടുത്തത് യുവാവിന്റെ ഭാര്യ

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; യുവാവിന് ക്രൂരമർദനം,കൊട്ടേടെക്ഷൻ കൊടുത്തത് യുവാവിന്റെ ഭാര്യ

തൃശ്ശൂർ.: തൃശ്ശൂരിൽ ലോഡ്ജിൽ യുവാവിന് ഒപ്പം മുറിയെടുത്ത യുവതിയെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോവുകയും കൂട്ട ബലാൽസംഗത്തിന് ഇര ആക്കുകയും ചെയ്തു. യുവാവിനെ കയ്യും കാലും തല്ലിയൊടിച്ച് ക്രൂരമായി മർദ്ദനത്തിനെതിരെയാക്കി . യുവാവിൻറെ ഭാര്യയുടെ കൊട്ടേഷൻ ആയിരുന്നു ഇത്. പ്രതികളെ പോലീസ് പിടിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്തുവന്നത് . തൃശ്ശൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിൽ ആയിരുന്നു യുവാവും യുവതിയും മുറിയെടുത്തത്. ഈ സമയം യുവാവിന്റ ഫോണിൻറെ ലൊക്കേഷൻ കണ്ടെടുത്ത ഭാര്യ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. പോലീസ് ആണെന്ന് പറഞ്ഞു വന്ന ഇവരെ തട്ടിക്കൊണ്ടു പോവുകയും കാറിൽ വച്ച് ക്രൂരമായി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. യുവതിയെ വേറെ കാറിലോട്ട് മാറ്റിയ രണ്ടുപേർ ആണ് കൂട്ടബലാത്സംഗം ചെയ്തത്. തിരുപ്പൂർ സ്വദേശിയാണ് യുവാവ്. യുവാവിൻറെ കാലും കൈയും ഓടിച്ച ശേഷം തിരുപ്പൂർ ആശുപത്രിയിൽ ആക്കി. യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട് പോലീസ് കേസ് എടുത്തു. അതിനുശേഷം തൃശ്ശൂർ സിറ്റി പോലീസിന് കേസ് കൈമാറി. അഞ്ചു പേര് അടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. ഇതിൽ ഒരാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തൃശ്ശൂർ സിറ്റി പോലീസ് പിടികൂടി. ഇയാളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ബാക്കി മൂന്ന് പേരെയും പോലീസ് വലയത്തിൽ ആക്കി. ഒരാളെ പഴനിയിൽ നിന്നും അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments