കോതമംഗലം : കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തെ തുടർന്ന് ഭർത്താവ് കുര്യാക്കോസിനെ (65) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ ആയിരുന്നു കുര്യാക്കോസ്. കുഞ്ഞമ്മയെ കൊലപ്പെടുത്തിയതിനു ശേഷം കുര്യാക്കോസ് മകനെ ഫോൺ വിളിച്ച് വിവരം അറിയിച്ചു. മകനാണ് അയൽവാസികളെ വിളിച്ച് പറഞ്ഞത്. തുടർന്ന് അയൽവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു.



