കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ ആംബുലൻസ് പറഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ രാജനാണ് അപകടത്തിൽ മരിച്ചത്.
കട്ടപ്പന പാറക്കടവിൽ ആയിരുന്നു അപകടം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഇവിടെ അപകടം നടന്നത്. ശ്വാസംമുട്ടലിനെ തുടർന്ന് രാജനെ അണക്കര സ്വകാര്യ ആശുപത്രിയിൽ നിന്ന് കട്ടപ്പനയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴാണ് പാറക്കടവിൽ വച്ച് ആംബുലൻസ് മറിഞ്ഞത്. ഈ സമയം നാലു പേര് ആംബുലൻസിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



