തിരുവനന്തപുരം : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രായ പൂർത്തിയാകാത്ത മൂന്നു വിദ്യാർത്ഥികൾ ചേർന്നു പീഡിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. തുടർന്ന് 16, 17 വയസ്സുള്ള മൂന്നു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ ആണ് പെൺകുട്ടി തനിക്കേറ്റ പീഡനത്തിന്റെ വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനേയും വീട്ടുകാരെയും അറിയിക്കുകയായിരുന്നു. ഇതിനുശേഷമാണ് 3 വിദ്യാർത്ഥികൾ പോലീസ് കസ്റ്റഡിയിൽ ആയത്. വ്യത്യസ്ത സ്കൂളുകളിൽ പഠിക്കുന്നവരാണ് പെൺകുട്ടിയും വിദ്യാർത്ഥികളും. പെൺകുട്ടിയുമായി ഇവർക്ക് പരിചയം ഉണ്ടായിരുന്നു. ഇതു മുതലെടുത്താണ് സ്കൂളിൽ പെൺകുട്ടിയെ പുറത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വിദ്യാർത്ഥികൾ ജുവനയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് പറഞ്ഞു.



