കൊച്ചി : എറണാകുളം യാർഡിൽ പണി നടക്കുന്നത് കൊണ്ട് ആലപ്പുഴ വഴി പോകുന്ന മൂന്ന് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും. 25ന് ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്, ബാംഗ്ലൂർ തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയം വഴി സർവീസ് നടത്തുക .
കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയം, ചെങ്ങന്നൂർ ,തിരുവല്ല ,ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം ഇന്ന് ടാറ്റാ നഗറിൽ നിന്നും പുറപ്പെടുന്ന ടാറ്റാ നഗർ- എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ ഉള്ളൂ എന്ന് റെയിൽവേയുടെ അറിയിപ്പ് ഉണ്ട്.
ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ് എറണാകുളം ടൗൺ ,കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ആയിരിക്കും സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസിന് കോട്ടയം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും മാവേലി എക്സ്പ്രസ്സിന് എറണാകുളം ടൗൺ കോട്ടയം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.



