നീലേശ്വരം: കാസർഗോഡ് പ്രിയദർശിനി ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യുവതിയുടെ കാലിന് പൊട്ടൽ ഉണ്ടായി. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപം മുഹമ്മദ് കുഞ്ഞിയുടെ മകൾ കുഞ്ഞായിഷാ (39)ക്കാണ് പരിക്കേറ്റത്. ബസ്സിന്റെ പ്ലാറ്റ്ഫോം തകർന്ന് കാല് ഇടയിൽ കുടുങ്ങിയാണ് എല്ലിന് പൊട്ടൽ ഉണ്ടായത്.
പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസ് പട്ടണക്കാട് ഐങ്ങോട്ട് എത്തിയപ്പോഴായിരുന്നു അപകടം നടന്നത്. ടയറിന്റെ മുകളിലത്തെ സീറ്റിലിരുന്ന ആയിഷയുടെ കാലിലെ എൻറെ വെളിയിലോട്ട് ഉന്തി നിൽക്കുകയായിരുന്നു. ബസ് ജീവനക്കാർ തന്നെയാണ് ആയിഷ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കാഞ്ഞങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



