Sunday, September 20, 2026
spot_imgspot_imgspot_img
HomeNewsSportsഏഷ്യാകപ്പ് ടി20 കിരീടം നേടി ഇന്ത്യന്‍ വനിതകള്‍, ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്

ഏഷ്യാകപ്പ് ടി20 കിരീടം നേടി ഇന്ത്യന്‍ വനിതകള്‍, ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്

ദുബായ്: 2026 ഏഷ്യാകപ്പ് വനിതാ ടി20 കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ വനിതകള്‍. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ നാലാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി.

അര്‍ധസെഞ്ചുറി നേടിയ ഷഫാലി-മന്ധാന സഖ്യത്തിന്റെ റെക്കോര്‍ഡ് ബാറ്റിംഗ് വെടിക്കെട്ടും പിന്നാലെ നാലും മൂന്നും വീതം വിക്കറ്റ് നേടിയ ശ്രീ ചരണിയുടെയും ദീപ്തി ശര്‍മയുടെയും ബൗളിംഗ് മികവുമാണ് ശ്രീലങ്കന്‍ പെണ്‍പുലികളെ വരിഞ്ഞു മുറുക്കി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

റെക്കോര്‍ഡ് നേട്ടവുമായി ഷെഫാലി-മന്ധാന സഖ്യം

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ
സ്മൃതി മന്ധാനയും ഷഫാലി വര്‍മയും ചേര്‍ന്നു മിന്നും തുടക്കം നല്‍കി. റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് 13ാം ഓവറില്‍ ശ്രീലങ്ക പൊളിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ ശ്രീലങ്കയ്ക്കു മേല്‍ പിടിമുറുക്കിയിരുന്നു.

12.5 ഓവറില്‍ 129 റണ്‍സ് അടിച്ചുകൂട്ടിയ സഖ്യത്തില്‍ കൂടുതല്‍ ആക്രമണകാരിയായിരുന്ന ഷെഫാലിയെ ആണ് ആദ്യം നഷ്ടമായത്. ചാമുന്ദി പ്രഭോദയുടെ ബോളില്‍ ചമരി അട്ടപ്പട്ടുവിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 39 പന്തില്‍ 69 റണ്‍സായിരുന്നു ഷെഫാലിയുടെ സമ്പാദ്യം.

മറുവശത്ത് 39 പന്തില്‍ 59 റണ്‍സ് നേടിയ സ്മൃതി മന്ധാനയെ അടുത്ത ഓവറില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയുടെ സ്‌കോറിംഗ് വേഗത നഷ്ടപ്പെട്ടു. നായിക ഹര്‍മന്‍പ്രീത്, റിച്ച ഘോഷ് തുടങ്ങിയവര്‍ക്ക് മികച്ച വേഗതയില്‍ സ്‌കോര്‍ ചെയ്യാനായില്ല. ഇതോടെ ഒരു സമയം 220 വരെ എത്തുമെന്ന് കരുതിയ സ്‌കോര്‍ അഞ്ചു വിക്കറ്റിന് 183ല്‍ ഒതുങ്ങി.

സ്പിന്‍ കുരുക്ക്

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ സ്പിന്‍ കുരുക്കില്‍ പെടുത്തുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഇമേഷ ദിലാനിയെ മടക്കി ക്രാന്തി ഗൗഡ് ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരം നല്‍കി.

തുടര്‍ന്ന് നാലു വിക്കറ്റ് നേടിയ ശ്രീ ചരണിയും മൂന്ന് വിക്കറ്റോടെ ദീപ്തി ശര്‍മയും ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഷെഫാലി വര്‍മ ഒരു വിക്കറ്റ് നേടി. ഇതോടെ 184 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്‌സ് 111 റണ്‍സില്‍ അവസാനിച്ചു.

ശ്രീലങ്കയ്ക്കു വേണ്ടി ചമരി അട്ടപ്പട്ടു 36 റണ്‍സ് നേടി ടോപ്‌സ്‌കോറര്‍ ആയി. ചമരിക്ക് പുറമെ നിലാക്ഷി ഡിസില്‍വ (22 റണ്‍സ്), വിഷ്മി ഗുണരത്‌നെ (20 റണ്‍സ്) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബാക്കിയുള്ളവര്‍ക്ക് സ്പിന്നിനെ തുണച്ച പിച്ചില്‍ തിളങ്ങാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments