കോട്ടയം : വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന വിവാഹ സദ്യയാണ് കേറ്ററിംഗ്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് ആകെ ബുദ്ധിമുട്ടിലായത്. ഇതോടെ ആകെ അങ്കലാപ്പിലായവീട്ടുകാർ ഉടൻ തന്നെ ഹോട്ടലുകളിൽ നിന്ന് ചോറു കൊണ്ടുവന്ന് വിളമ്പുവായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിൽ നടന്ന വിവാഹത്തിനും മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിലും ആണ് ഭക്ഷണം ലഭിക്കാതിരുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ ഭക്ഷണം കൊടുക്കാതെ വിടുന്നത് ഉചിതം അല്ലാത്തതിനാൽ വീട്ടുകാർ ഉടൻതന്നെ അടുത്ത ഹോട്ടലുകളിൽ നിന്ന് വിളിച്ചുവരുത്തി ഭക്ഷണം കൊടുക്കുമായിരുന്നു. മുണ്ടക്കയത്തെ കല്യാണത്തിന് 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്. ഈ വിവാഹത്തിന് കുടിവെള്ളം പോലും എത്തിയിരുന്നില്ല. കേറ്ററിംഗ് കാരെ വിളിച്ചപ്പോൾ ഉടൻ എത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചപ്പോൾ അവർ ഫോൺ എടുക്കാതെയായി. എന്നാൽ തലേദിവസത്തെ ഭക്ഷണം ഇവർ തന്നിരുന്നു. വിവാഹത്തിൻറെ അന്നത്തെ ഭക്ഷണ കാര്യത്തിലാണ് മുടക്കം വന്നത്.കഞ്ഞിക്കുഴിയിലെ വിവാഹത്തിന് ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്. വെൽക്കം ഡ്രിങ്ക്സ് ഉൾപ്പെടെ ഉള്ള ഭക്ഷണം കിട്ടാതെ വന്നപ്പോഴാണ് വീട്ടുകാർ കേറ്ററിംഗ് കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണം ആയിട്ടില്ല എന്ന് മനസ്സിലായത്. ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽ പെട്ടു എന്നും മറ്റൊരു വാഹനത്തിൽ ഉടൻ ഭക്ഷണം എത്തിക്കും എന്നുമാണ് അവർ പറഞ്ഞത്. എന്നാൽ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീണ്ടും കേറ്ററിംഗ് കാരെ വിളിച്ചപ്പോഴാണ് അവർ ഭക്ഷണം പാകം ചെയ്തിട്ടില്ല എന്ന് അറിയുന്നത്. ഈ സംഭവത്തെ തുടർന്ന് ഏറെ വലഞ്ഞ വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി.



