Sunday, September 20, 2026
spot_imgspot_imgspot_img
HomeHomeബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ മുതൽ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ മുതൽ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നു. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ 11നും പത്തനംതിട്ട ഇടുക്കി എറണാകുളം പാലക്കാട് ജില്ലകളിൽ 12 നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിൽ ആയി ഉണ്ടായിരുന്ന ചക്രവാതച്ചുഴി വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത കാണുന്നത്. സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിന് ഒരു ആശ്വാസമാകും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments