ന്യൂഡൽഹി: നാളെ ആരംഭിക്കാൻ പോകുന്ന ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. പ്രധാനപ്പെട്ട വളർന്നു വരുന്ന സാമ്പത്തിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ഇന്ത്യയിൽ നടക്കാൻ പോകുന്നത് പതിനെട്ടാമത്തെ ബ്രിക്സ് ഉച്ച കൂടിയാണ്. റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുതിൻ ബ്രിക്സ് ഉച്ചകോടിക്കായി ഇന്ന് എത്തി.രാവിലെ പാലം വ്യോമസേന താവളത്തിലെത്തിയ പുതിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിംഗ് സ്വീകരിച്ചു.
ഡൽഹിയിലെ പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതിനെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ആണ് ഡൽഹി പോലീസ് ഏർപ്പെടുത്തിതിരിക്കുന്നത്. യഥാർത്ഥ തടസ്സങ്ങൾ കുറയ്ക്കുന്നതിനായി കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഒറ്റ ബസ്സിലായിരിക്കും യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് മെട്രോ സേവനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
2009 രൂപീകരിച്ച ബ്രിക്സ് ഉച്ചക്കോടിയിൽ ചൈന, ഈജിപ്ത്,ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ ,സൗദി അറേബ്യ ,ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. 2020ലെ ഗൽവാൻ വാലി അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡൻറ് ഇന്ത്യ സന്ദർശിക്കാൻ പോകുന്നത്. വിശാലമായ സാമ്പത്തിക സഹകരണവും മിഡിൽ ഈസ്റ്റിലെയും യുക്രെനിലെയും യുദ്ധങ്ങളെ ചൊല്ലിയുള്ള ഭിന്നതകളും ഉച്ചകോടിയിൽ പ്രധാന ചർച്ചാ വിഷയങ്ങൾ ആകുമെന്ന് സൂചന.ഇന്ന് രാവിലെ എത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.



