Monday, August 24, 2026
spot_imgspot_imgspot_img
HomeHomeസംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു ജില്ലകൾക്ക് മുന്നറിയിപ്പുകളും നൽകിയിട്ടില്ല. എന്നാൽ കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കാസറഗോഡ്, എന്നീ ജില്ലകളിൽ ചെറിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം,കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തിന്റെ സാധ്യതയുള്ളതിനാൽ ഈ മാസം 23 വരെ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം ,പുതുച്ചേരി, ലക്ഷദ്വീപ്, തമിഴ്നാടിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ഇന്നും കള്ളക്കടൽ പ്രതിഭാസം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments