ആലുവ: കർക്കടക വാവുബലിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് വൻ തിരക്ക്.പിതൃ തർപ്പണത്തിനായി ആയിരങ്ങളാണ് മണപ്പുറത്ത് എത്തിയിരിക്കുന്നത്.
40 താൽക്കാലിക ബലിത്തറകളാണ് പെരിയാർ തീരത്ത് ഒരുക്കിയിരിക്കുന്നത്. പുലർച്ചെ തന്നെ ബലികർമ്മങ്ങൾ ആരംഭിച്ചു. ക്ഷേത്രദർശനത്തിന് ഒരേ സമയം 500 പേർക്ക് വരിനിൽക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. മണപ്പുറത്ത് ബലിയിടാൻ വരുന്നവരുടെ സൗകര്യത്തിനായി കൊച്ചി മെട്രോ സർവീസ് രാത്രി 12 മണി മുതൽ ആരംഭിച്ചിരുന്നു. മഴപെയ്താൽ പുഴയോരത്ത് നിന്ന് ബലിതർപ്പണം മുകളിലേക്ക് മാറ്റാനുള്ള സംവിധാനങ്ങളും ദേവസ്വം ബോർഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്. മലപ്പുറത്തേക്കുള്ള നടവഴികൾ എല്ലാം ബാരിക്കേഡ് കെട്ടി തിരിച്ചിരിക്കുകയാണ്. ആലുവാപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.ആലുവ പുഴയിൽ ശക്തമായ ഒഴുക്കുള്ളതുകൊണ്ട് .അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ പുഴയിൽ ഇറങ്ങാവൂ എന്ന നിർദ്ദേശവും ഉണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബലിതർപ്പണം നടത്താൻ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.



