ബൊഗോട്ട : ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ കുടുംബത്തിൽ 132 ഓളം പേർ മരിച്ചു. 570 പേർക്ക് പരിക്കു പറ്റി. ഭൂകമ്പത്തിൽ നിരവധി വൻ കെട്ടിടങ്ങൾ തകർന്നുവീണു.
പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂകമ്പം റിക്ടർ സെയിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഈ നൂറ്റാണ്ടിൽ നേരിട്ട ശക്തമായ ഭൂകമ്പമാണിത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പത്തെ ദേശീയദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു.
കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലും അയൽ രാജ്യമായ ഇക്കഡോറിലും പനാമയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. കൊളംബിയൻ നഗരമായ പെരേരയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് . 1575 വീടുകളും പതിനെട്ട് ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും, 61 കെട്ടിടങ്ങളും തകർന്നതായി പ്രസിഡൻറ് അബേ ലാർഡോ എസ് പ്രിയല്ലാ അറിയിച്ചു.ഭൂകമ്പത്തെ തുടർന്ന് അഞ്ച് തലസ്ഥാനം നഗരികൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഏഴ് വിമാനത്താവളങ്ങളിലെത്തിലെ സർവീസുകളും റദ്ദാക്കി.



