കോട്ടയം : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരം എന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കും എന്നാണ് വിജയ് സർക്കാരിൻറെ കഞ്ഞി ബജറ്റ് പ്രഖ്യാപനം. ഇതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പ്രതികരിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയണം എന്നുള്ളതാണ് കേരളത്തിൻറെ ആവശ്യം എന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തിയിരിക്കുന്നത്. ഇതിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ല. സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലാത്ത മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാട് ഉണ്ടാകണമെന്നും സുപ്രീംകോടതി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ച് തീരുമാനം എടുക്കണം എന്നാണ് കേരളത്തിൻറെ അഭിപ്രായം എന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.



